Playing via Spotify Playing via YouTube
Skip to YouTube video

Loading player…

Scrobble from Spotify?

Connect your Spotify account to your Last.fm account and scrobble everything you listen to, from any Spotify app on any device or platform.

Connect to Spotify

Dismiss

A new version of Last.fm is available, to keep everything running smoothly, please reload the site.

Tharaka Malarukal - Lyrics

താരകമലരുകൾ വിരിയും പാടം ദൂരേ
അങ്ങ് ദൂരേ
വാടാമലരുകൾ വിരിയും പാടം നെഞ്ചിൽ
ഇടനെഞ്ചിൽ.
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായി കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ?
കരിവളകൾ മിന്നും കയ്യിൽ പൊന്നരിവാളുണ്ടെ...
താരകമലരുകൾ വിരിയും പാടം ദൂരേ
അങ്ങ് ദൂരേ
വാടാമലരുകൾ വിരിയും പാടം നെഞ്ചിൽ
ഇടനെഞ്ചിൽ.
•••
(Chinese chorous)
(Chinese chorous)
(Chinese chorous)
(Chinese chorous)
•••
ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെൻ കിനാവിലേ ചെന്താരകം
ഇരുട്ടിന്റെ ജാലകം
തുറന്നെത്തിനോക്കുന്നൂ
ഉറങ്ങാത്ത തൊഴനെ വെൺചന്ദ്രിക
വന്മതിലിൻ നാട്ടുകാരി നീയെൻ
സന്ധ്യകളിൽ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിൻ നാടുകാണാൻ പോകാം
ഓടിവള്ളം തുഴയുമ്പോൾ പാടാം
കൂടെ വരൂ...
കൂട്ട് വരൂ...
താരകമലരുകൾ വിരിയും പാടം ദൂരേ
അങ്ങ് ദൂരേ
വാടാമലരുകൾ വിരിയും പാടം നെഞ്ചിൽ
ഇടനെഞ്ചിൽ...
•••
പാടാതിരിക്കുവാൻ ആവില്ലെനിക്കുനിൻ
പ്രണയ പ്രവാഹിനിയിൽ അലിഞ്ഞീടവെ
കാറ്റേറ്റ് പാടുമീ
പാട്ടിൻ ലഹരിയിൽ
ഉൽചില്ലയാകവെ
പൂത്തുലഞ്ഞു...
കന്നിവെയിൽ കോടി ഞൊറിയുന്നൂ
വേളിപ്പെണ്ണായി നിന്നെയൊരുക്കുന്നൂ
പൂംകിനാവിൻ പൂവിറുത്ത് കോർക്കാം
മാലയാക്കി നിന്റെ മാറിൽ ചാർത്താം
കൂടെ വരൂ
കൂട്ട് വരൂ
താരകമലരുകൾ വിരിയും പാടം ദൂരേ
അങ്ങ് ദൂരേ
വാടാമലരുകൾ വിരിയും പാടം നെഞ്ചിൽ
ഇടനെഞ്ചിൽ.
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായി കൂടാം
ആകാശത്തമ്പിളി പോലൊരു കൊയ്ത്തരിവാളുണ്ടോ?
കരിവളകൾ മിന്നും കയ്യിൽ പൊന്നരിവാളുണ്ടെ...
കരിവളകൾ മിന്നും കയ്യിൽ പൊന്നരിവാളുണ്ടെ...
മ്മ് മ്മ് മ്മ് മ്മ് മ്മ്
തനനനാ നാനാ നാനാ
മ്മ് മ്മ് മ്മ്

Don't want to see ads? Subscribe now

API Calls