Testo

ആഹാഹാ ഹാ, ആഹാഹാ ഹാ ഹാഹാ
ലാലാലാ ലാലാലാ ഉം

ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെൻ്റെ കാതിൽ
കളിയോതുന്ന നിൻ വാക്കുപോലെ
അതിലോലം, അനുരാഗം, തേൻമാരിയായ്

Il testo continua qui sotto...

Non vuoi vedere annunci? Effettua l'upgrade

നിൻ്റെ മൗനവും, മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി, കനവൊടു കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലെ നിന്നെ എന്നും
താരാട്ടാം ഓമൽപ്പൂവേ

ആ ഹാഹാ ഹാഹാഹാ
ലാലലാ ലലലാ ലാലാ
ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
സനിസ പമപ പമഗരി സരിനീ

കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ
മെല്ലെ വന്നു നീ, ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി
മിന്നൽ കൺചിമ്മും താരം പോലെ
എന്നിൽ ചേരാമോ എന്നും കണ്ണേ

ഹേമന്തമെൻ കൈക്കുമ്പിളിൽ തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലെ പൂഞ്ചില്ല തേടുന്നു, ഞാൻ ഇതാ
കിളി പാടുന്ന പാട്ടെൻ്റെ കാതിൽ
കളിയോതുന്ന നിൻ വാക്കു പോലെ
അതിലോലം,അനുരാഗം, തേന്മാരിയായ്

Writer(s): B.k. Harinarayanan, Rahul Raj

Non vuoi vedere annunci? Effettua l'upgrade

API Calls

Esegui lo scrobbling da Spotify?

Collega il tuo account Spotify a quello di Last.fm ed esegui lo scrobbling di tutto quello che ascolti, da qualsiasi app di Spotify su qualsiasi dispositivo o piattaforma.

Collega a Spotify

Elimina